ആലുംമൂട്ടിൽ കൊച്ചുകുഞ്ഞു ചാന്നാർ എന്ന പ്രതാപ ശാലിയെ ഇരുട്ടിന്‍റെ മറവിൽ ചതിയിലൂടെ മരുമക്കൾ വെട്ടിനുറുക്കി. സുഹൃത്തിനെ വകവരുത്തിയ മൂത്ത മരുമകനു രാജാവ് വധശിക്ഷ വിധിച്ചു. മുട്ടം എന്ന ഗ്രാമത്തെ നടുക്കിയ കൊലപാതകം പിന്നീട് മുത്തശ്ശിക്കഥയായി. പഴങ്കഥകൾ കേട്ടുവളർന്ന ഗംഗയുടെ ഏവൂർ എന്ന ഗ്രാമത്തിനു അടുത്തുതന്നെയാണ് ആലുംമൂട്ടിൽ മേടയുമുള്ളത്. ആലപ്പുഴയിലെ നങ്യാർകുളങ്ങരയിൽ നിന്നും മാവേലിക്കരയിലേക്ക് വരുന്ന വഴിയിൽ മുട്ടം എന്ന കൊച്ചു ഗ്രാമത്തിൽ പഴമയുടെ തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന മേട കാണാം. അരുംകൊലയുടെ മൂകസാക്ഷിയായി ആലുംമൂട്ടിൽ മേട ഇന്നും പോയകാല പ്രൗഢിയുടെ സ്മാരകമായി നിലകൊള്ളുന്നു.. “നമ്മുടെ മധു മുട്ടം എഴുതിയ മണിച്ചിത്രത്താഴുമായുള്ള കഥയുടെ ബന്ധം എന്താണെന്നു ചോദിച്ചു കഴിഞ്ഞാൽ, ഈ കുടുംബത്തിലെ അംഗമായിരുന്നു മധു സർ എന്ന് പറയുന്ന മധു മുട്ടം. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്‍റെ രചനയെ അത് സ്വാധീനിച്ചിരിക്കാൻ സാധ്യതയുണ്ട്. പല മീഡിയയിലും പറയുന്ന പോലെ ഇവിടെ ഒരു സ്ത്രീ കൊലപാതകമോ അല്ലെങ്കിൽ ജോലിക്കാരിയുടെ കൊലപാതകമോ ഒന്നും തന്നെ നടന്നിട്ടില്ല. ഇവിടെ ആകെ നടന്നിരിക്കുന്നത് ഈ ചാന്നാരെ കൊന്ന ഒരു സംഭവം മാത്രമേ ഉള്ളു”(ആലുംമൂട്ടിൽ മേടയിലെ കുടുംബാംഗമായ അനിൽകുമാർ ടി പറയുന്നു )
Kochukunju Channar, a prominent figure from the Alumoottil family, was treacherously murdered by his nephews under the cover of darkness. The eldest nephew, who was responsible for killing his friend, was sentenced to death by the king. The murder, which shook the village of Muttom, later became a tale passed down through generations. The village of Alumoottil Meda, located near the village of Evoor where Ganga grew up listening to these old stories, stands proudly with its ancient grandeur in Muttom, a small village on the way from Nangiarkulangara in Alappuzha to Mavelikkara. Alumoottil Meda still stands today as a silent witness to the brutal murder, a monument to the glory of a bygone era. “When asked about the connection between this story and ‘Manichitrathazhu,’ written by Madhu Muttom, Anil Kumar T, a member of the Alumoottil family, clarifies that Madhu Muttom was indeed a part of this family. Therefore, it is possible that this event influenced his writing. Contrary to what some media outlets have claimed, there was no murder of a woman or a servant here. The only event that took place was the murder of this Channar.”
#alappuzha #alappuzhakaran #alappuzhadiaries #alappey #kerala #keralite #Keralites #history #historyfacts #historylovers #historical #landmark #ancient #ancienthistory #malayalam #hinduism #hindu #Ezhava #aristocrat #family #meda #movie #manichithrathazhu #manichithrathazhumovie