തെക്കിനിയിലെ കാരണവർ ജീവിച്ചിരുന്നു എന്ന് വിശ്വസിക്കുന്ന ആലുംമൂട്ടിൽ മേട. തെക്കിനിയെന്നും കാരണവരെന്നും ഒക്കെ കേൾക്കുമ്പോൾ മലയാളിയുടെ മനസിലേക്ക് ഒരു ചിലങ്കയുടെ ശബ്‌ദവും കൂടി ഓടിയെത്തും. അതെ ,പ്രതികാര ദാഹിയായ നാഗവല്ലിയുടെയും കാരണവരുടെയും കഥയുടെ മണിച്ചിത്രത്താഴ് മധു മുട്ടത്തിനു ലഭിക്കുന്നത് ഇവിടെ നിന്നാണ്. മലയാളത്തിലെ എക്കാലത്തെയും മികച്ച സൈക്കോ ത്രില്ലറായ മണിച്ചിത്രത്താഴിനും ഈ ആലുംമൂട്ടിൽ മേടയ്ക്കും തമ്മിൽ അഭേദ്യമായ ഒരു ബന്ധം ഉണ്ട്. ശങ്കരൻ തമ്പിയുടെ രക്തത്തിനായി ദാഹിച്ചലയുന്ന നർത്തകിയായ നാഗവല്ലിയുടെ ദുരാത്മാവിനെ മണിച്ചിത്രത്താഴിൽ കണ്ടു. എന്നാൽ ആലുംമൂട്ടിൽ മേടയ്ക്കു പറയാനുള്ളത് കൊച്ചുകുഞ്ഞു ചാന്നാർ എന്ന കാരണവരുടെ അരുംകൊലയുടെ കഥയാണ്. കൊച്ചുകുഞ്ഞു ചാന്നാരാണ് ശങ്കരൻതമ്പി എന്ന കഥാപാത്രത്തിന് പ്രചോദനമായത്.
Alumoottil Meda, believed to be the residence of the karanavar (elder) of Thekkini, holds a special place in folklore. When people hear ‘Thekkini’ and ‘karanavar,’ the sound of anklets also rushes to a Malayali’s mind. Yes, the inspiration for the revenge-driven Nagavalli and the karanavar from the legendary Manichitrathazhu comes from here. This Alumoottil Meda has an inseparable connection with Manichitrathazhu, the best psychological thriller in Malayalam cinema. While the movie portrayed the evil spirit of the dancer Nagavalli, thirsting for Shankaran Thampi’s blood, Alumoottil Meda has its own story to tell—the brutal murder of the karanavar, Kochu Kunju Channar. Kochu Kunju Channar is said to be the inspiration for the character of Shankaran Thampi.
#alappuzha #alappuzhakaran #alappuzhadiaries #alappey #kerala #keralite #Keralites #history #historyfacts #historylovers #historical #landmark #ancient #ancienthistory #malayalam #hinduism #hindu #Ezhava #aristocrat #family #meda #movie #manichithrathazhu #manichithrathazhumovie